കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ച സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാര്‍ ഉടമയായ അമ്ബലപ്പുഴ സ്വദേശിയെയും കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെക്കുറിച്ച്‌ അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.
സംഭവത്തില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് എസ്പിക്ക് പരാതി നല്‍കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: