ശിവരഞ്ജിതിന്റെ കുറ്റ സമ്മതം ;ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചത് കോപ്പിയടിക്കാന്‍

ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചെന്ന് സമ്മതിച്ച്‌ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത്. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച്‌ നല്‍കിയെന്നും പൊലീസ് പറഞ്ഞു. അതിനിടെ പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്. കുത്തുകേസില്‍ പെട്ട ഒന്‍പതു വിദ്യാര്‍ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി ശിവരഞ്ചിത്തിനെ ഇന്നു രാവിലെ കോളജിലെത്തിച്ചു തെളിവെടുത്തു. എ.എസ്.ഐ അടക്കം അഞ്ചുപൊലീസുകാരാണ് സുരക്ഷാ ചുമതലയ്ക്ക് കോളജിനുള്ളില്‍ ഉണ്ടായിരുന്നത്. ഇന്നു രാവിലെ പുറത്തിറങ്ങാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു ഇവര്‍ മതില്‍ കെട്ടിനു പുറത്തേക്കിറങ്ങി. കഴിഞ്ഞദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്.എഫ്.ഐക്കാര്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന വ്യാജ പ്രചാരണവും നടത്തിയിരുന്നു. ഇടപെടാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെതിരെയും രോഷ പ്രകടനമുണ്ടായി. അതിനിടെ കുത്തുകേസുമായി ബന്ധപ്പെട്ടു ഒന്‍പതു പേരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ സംഭവുമായി ബന്ധപ്പെട്ട് സ്പെന്‍ഷനിലായവരുടെ എണ്ണം 15 ആയി.സസ്പെന്‍ഡ് ചെയ്യുന്നില്ലെന്ന വാര്‍ത്തയ്ക്കു പിന്നാലെയായിരുന്നു പ്രിന്‍സിപ്പലിന്‍റെ നടപടി.കണ്ടാലറിയുന്ന മുപ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നതെങ്കിലും 19 പേരെ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളു. ഇനി സസ്പെന്‍ഷനിലാകാനുള്ളത് നാലു പേരാണ്. ഉത്തരക്കടലാസ് കണ്ടെത്തിയതില്‍ കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ചിത്തിനെ കോളജിലെത്തിച്ച്‌ തെളിവെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: