അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍, കഴുത്ത് ഞെരിച്ചത് കാറില്‍വെച്ചെന്ന് പ്രതി

അമ്പൂരി കൊലപാതകത്തില്‍ രണ്ടാം പ്രതി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരനാണ് രാഹുല്‍. കൊലപാതക കുറ്റം രാഹുല്‍ സമ്മതിച്ചു. രാഖിയെ കഴുത്തി ഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയെന്ന് രാഹുല്‍ പോലീസിനോട് പറഞ്ഞു.കൊലപാതകം നടത്തിയത് കാറില്‍വെച്ചാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. പൂവാര്‍ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുല്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: