ക​ന​ത്ത മ​ഴ; മും​ബൈ​യി​ല്‍ 700 യാ​ത്ര​ക്കാ​രു​മാ​യി ട്രെ​യി​ന്‍ കു​ടു​ങ്ങി

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ല്‍ ട്രെ​യി​ന്‍ കു​ടു​ങ്ങി. മും​ബൈ-​കോ​ലാ​പൂ​ര്‍ മ​ഹാ​ല​ക്ഷ്മി എ​ക്സ്പ്ര​സാ​ണ് പാ​ള​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ഡ്‌​ല​പൂ​രി​നും വാ​ന്‍​ഗ​ണി​ക്കു​മി​ട​യി​ല്‍ കു​ടു​ങ്ങി​യ​ത്. ട്രെ​യി​നി​ല്‍ 700 യാ​ത്ര​ക്കാ​രു​ണ്ടെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് സൈ​നി​ക ഹെ​ലി​കോ​പ്ട​റു​ക​ളും ആ​റ് ബോ​ട്ടു​ക​ളി​ലാ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യും സ്ഥ​ല​ത്തേ​യ്ക്കു തി​രി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ മും​ബൈ ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​തോ​ടെ വ്യാ​പ​ക ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മും​ബൈ​യി​ലാ​ക​മാ​നം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: