സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷം: എം.എല്‍.എയുടെ പരിക്ക് വ്യാജമെന്ന് പൊലീസ്

സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഐ.ജി ഓഫീസ്​ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഇടത് കൈ ഒടിഞ്ഞുവെന്ന സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വാദം പൊളിയുന്നു. എം.എല്‍.എയുടെ കെെയ്യുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് കൈമാറി. എം.എല്‍.എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. അതേസമയം, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയെന്ന് യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തിയെന്ന് അണികള്‍ ആരോപിച്ചു. പൊലീസിന്റെ അടിവാങ്ങിയത് പ്രതിഷേധിക്കാന്‍ പോയിട്ടാണെന്ന അനവസരത്തിലുള്ള കാനത്തിന്റെ പ്രതികരണം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിന് തുല്യമാണെന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: