കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി. അടിയന്തരമായി നൂറുകോടി രൂപ അനുവദിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന് സര്‍ക്കാരിന് എം.ഡിയുടെ മുന്നറിയിപ്പ്. ഈ സാമ്ബത്തിക വര്‍ഷത്തെ ഇതുവരെയുള്ള നഷ്ടം 234 കോടി രൂപയാണ്. വരവ് ചെലവ് ഇനത്തില്‍ പ്രതിദിനം എഴുപത്തിയൊന്‍പത് ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ട്.നഷ്ടം കുറയ്ക്കാനും വരുമാനം കൂട്ടാനും നടത്തിയ നീക്കങ്ങള്‍ പാളിയതാണ് കെ.എസ്.ആര്‍.ടി.സിയെ വീണ്ടും കട്ടപ്പുറത്താക്കുന്നത്. നിലവിലെ ബാധ്യത തീര്‍ക്കാന്‍ നൂറുകോടി രൂപ േവണം,പെന്‍ഷനായി ട്രഷറിയിലേക്ക് നേരിട്ട് അടച്ച 47 കോടി രൂപ തിരികെ നല്‍കണം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്റ കാര്യത്തില്‍ പുനര്‍ചിന്ത വേണം,ഒരു ദിവസം 204000 വിദ്യാര്‍ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇത് വന്‍സാമ്ബത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും എം.ഡി എം.പി ദിനേശ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പുനക്രമീകരിച്ചു. എംപാനലുകാരെ പിരിച്ചുവിട്ടു. എന്നിട്ടും വരുമാനം കൂട്ടാനോ വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനോ കെ.എസ്.ആര്‍.ടിസിക്കായിട്ടില്ല. നന്നാക്കില്ലെന്ന് മാത്രമല്ല, നന്നാക്കാന്‍ അനുവദിക്കില്ലെന്ന് ചിന്തിക്കുന്നവരാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സിയുടെ ശാപം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: