കണ്ണൂർ വിമാനത്താവളം: നിർണായക പരിശോധന ഇന്ന്

മട്ടന്നൂർ : വിമാനത്താവളത്തിന്റെ ലൈസൻസ് അനുവദിക്കുന്നതിന്റെ മുന്നോടിയായി ഇന്ന് കേന്ദ്ര സർക്കാരിന്റെ രണ്ട് ഏജൻസികളുടെ സന്ദർശ്നം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടേയും എയർപ്പോർട്ട് എക്കണോമിക്സ് റഗുലേറ്ററി അതോറിറ്റിയുടേയും പരിശോധനയാണ് ഇന്ന് നടക്കുന്നത്.

ഏവിയേഷൻ വകുപ്പിന്റെ അന്തിമ പരിശോധനക്ക് ശേഷം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും വിമാനത്താവളത്തിനുളള ലൈസന്‍സ് ലഭ്യമാകുന്നത്,
സെപ്റ്റംബറില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്ന് വ്യോമയാനമന്ത്രി നേരത്തെ ഉറപ്പു നൽകിയിട്ടുണ്ട് റണ്‍വേ നിര്‍മ്മാണം ഉള്‍പ്പെടെ വിമാനത്താവളത്തിന്റെ എല്ലാ ജോലികളും പൂര്‍ത്തിയായി.
വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന്റെ അവസാനജോലികള്‍ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച്‌ ത്വരിതപ്പെടുത്തും.

കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐ.എസ്.എഫ്) കണ്ണൂര്‍ വിമാനത്താവള ബറ്റാലിയന് അനുമതിയായിക്കഴിഞ്ഞു. ഓഗസ്റ്റ് പകുതിയോടെ സിഐ.എസ്.എഫ് യൂനിറ്റ് മട്ടന്നൂരില്‍ നിലവില്‍വരും.
കേന്ദ്ര എവിയേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കുടി കാഴ്ച ഈ മാസം 31 ന് ഡൽഹിയിൽ നടക്കും.
വിമാനത്താവള നിർമാണപുരോഗതി വിശദമായ ഏവിയേഷൻ വകുപ്പിനെ ധരിപ്പിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: