പഴയങ്ങാടി ജ്വല്ലറി കവർച്ച :രണ്ടാം പ്രതിക്ക് ജാമ്യം; മുഖ്യപ്രതി ജാമ്യാപേക്ഷനൽകി

പഴയങ്ങാടി: പഴയങ്ങാടിയിൽ പട്ടാപകൽ ജ്വല്ലറി കവർച്ചയുൾപ്പടെ ഒമ്പത് കവർച്ച കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്ത

രണ്ടാം പ്രതിക്ക് എല്ലാ കേസിലും ജാമ്യം. പുതിയങ്ങാടിയിലെ കൊഞ്ഞൻറെ വളപ്പിൽ നൗഷാദ് (37)നാണ് പയ്യന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.ആദ്യം ജ്വല്ലറി കവർച്ചയുൾപ്പടെ രണ്ട് കേസുകളിലും പിന്നീട് ആറ് കേസുകളിലും ജാമ്യം അനുവദിച്ചിരുന്നു. ഏറ്റവുമവസാനമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 2014 ലെ കവർച്ചാകേസിലാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.

പഴയങ്ങാടി എസ്.ഐ.പി.എ.ബിനുമോഹനാണ് ഒമ്പത് കേസുകളിൽ പ്രതിയാക്കി ജൂൺ 24 ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.നൗഷാദ് ഇന്ന് ജയിൽ മോചിതനാകും.മുഖ്യപ്രതി അഞ്ചരപ്പാട്ടിൽ റഫീഖ്( 42)നു വേണ്ടി നൽകിയ ജാമ്യാപേക്ഷ ഈ മാസം 31ന്കോടതി പരിഗണിക്കും.

മൊട്ടാമ്പ്രത്തെ പ്രവാസി വ്യവസായി അബ്‌ദുള്ളയുടെ വീട്ടിൽ നിന്നും മോഷണം പോയ 80 പവൻ സ്വർണ്ണാഭരണങ്ങളും ടാബും കണ്ടെത്താൻ കഴിഞ്ഞ ചൊവ്വാഴ്ച റഫീഖിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.ഇയാളെ ചോദ്യംചെയ്തതിൽ നിന്നും 60 പവൻ സ്വർണ്ണം ചപ്പാരപ്പടവിലെ ജ്വല്ലറിയിൽ നിന്നും രണ്ട്പവൻ സ്വർണ്ണം ഇയാളുടെ മൊട്ടാമ്പ്രത്തെ ഭാര്യയിൽനിന്നും കണ്ടെടുത്തു.ടാബ് നശിപ്പിച്ചുകളഞ്ഞതായി റഫീഖ് മൊഴിനൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: