ചെർക്കളം അബ്ദുള്ള അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുൻ MLA യും -കാസർഗോഡ് ജില്ലാ പ്രസിഡന്റും ആയിരുന്ന ചെർക്കളം അബ്ദുള്ള അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. കാസർകോട്ടെ വസതിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെയായി മുസ്‌ലിംലീഗ് നേതൃനിരയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 1987 മുതൽ തുടർച്ചയായി നാലു തവണയും മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ൽ എ.കെ. ആൻറണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്​ . അക്കാലത്താണ് കേരളത്തിൽ ദാരിദ്ര്യനിർമാർജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബശ്രീ പദ്ധതി നിലവിൽ വന്നത്.

1972മുതൽ 1984 വരെ മുസ്‌ലിംലീഗ് അവിഭക്‌ത കണ്ണൂർ ജില്ലാ ജോയിൻറ്​ സെക്രട്ടറി, 1984ൽ കാസർകോട് ജില്ലാ ജനറൽസെക്രട്ടറി,. 2002 ൽ മുതൽ ജില്ലാ പ്രസിഡൻറ്​ തുടങ്ങിയ നിലകളിൽ സേവനം അനുഷ്​ഠിച്ചു.കാസർകോട് സംയുക്‌ത മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​,  മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ്​, എം.ഇ.എസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദു കോയ സ​​െൻറർ ഫോർ ഡവലപ്പ്മ​​െൻറ്​ എജുക്കേഷൻ സയൻസ് ആൻഡ് ഡെക്‌നോളജി ചെയർമാൻ, കാസർകോട് മുസ്‌ലിം എജുക്കേഷനൽ ട്രസ്‌റ്റ് ട്രസ്‌റ്റി, ടി.ഉബൈദ് മെമ്മോറിയൽ ഫോറം ജനറൽ സെക്രട്ടറി. ചെർക്കളം മുസ്‌ലിം ചാരിറ്റബിൽ സ​​െൻറർ ചെയർമാൻ, ചെർക്കള മുഹിയുദ്ദീൻ ജുമാമസ്‌ജിദ് പ്രസിഡൻറ്​, ജനറൽ സെക്രട്ടറി,  മഞ്ചേശ്വരം ഓർഫനേജ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു.

ഭാര്യ : ആയിഷ ചെർക്കളം (ചെങ്കള പഞ്ചായത്ത് മുൻ പ്രസിഡന്റ് ), മക്കൾ: മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസർ(മിനറൽ വാട്ടർ കമ്പനി,സലാല), സി.എ.അഹമ്മദ് കബീർ( എംഎസ് എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി) മരുമക്കൾ : എ.പി.അബ്‌ദുൽഖാദർ(പൊമോന എക്‌സ്‌പോർട്ടേഴ്‌സ്,മുംബൈ), അഡ്വ. അബ്‌ദുൽമജീദ്(ദുബായ്)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: