കണ്ണൂർ സർവ്വകലാശാല മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം.

വി.സി യുടെ പുനർ നിയമനത്തിനുള്ള പ്രത്യുപകാരം: കെ.എസ്.യു

കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് വൈസ് ചാൻസിലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനുള്ള പ്രത്യുപകാരമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

ചട്ടങ്ങൾ മറികടന്ന് വി സി യെ പുനർനിയമിച്ചത് സർവ്വകലാശാലയിലെ ഇത്തരം വഴിവിട്ട നിയമനങ്ങൾക്കും അഴിമതിക്കും വേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്. മതിയായ യോഗ്യതയുണ്ടായിട്ടും അർഹതപ്പെട്ടവരെ തഴഞ്ഞുള്ള കണ്ണൂർ സർവ്വകലാശാലയിലെ അധ്യാപക നിയമനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും
വി സി യുടെ പുനർനിയമനം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ യോഗ്യതകളും ചട്ടങ്ങളും മറികടന്നുള്ള നിയമനത്തിനെതിരെ കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പി. മുഹമ്മദ്‌ ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: