മോഷ്ടാവ് അറസ്റ്റിൽ

മഞ്ചേശ്വരം: വർക്ക്ഷോപ്പിൽ കവർച്ച മോഷ്ടാവ് അറസ്റ്റിൽ. ഉപ്പള പത്തോടി കാർക്കീലിലെ സമദിനെ (39)യാണ് മഞ്ചേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എൻ.അൻസാറും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ആറാം തീയതിക്കും ഏഴാം തീയതിക്കുമിടയിലാണ് ഉപ്പള ഗെയിറ്റിന് സമീപത്തെ വർക്ക്ഷോപ്പിൽ നിന്ന് പെയിൻ്റ് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇയാൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. ഉടമയുടെ പരാതിയിൽ കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തി അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു