‘ആക്ഷന്‍ ഹീറോ ബിജു’ താരം പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ‘ആക്ഷന്‍ ഹീറോ ബിജു’ ഉള്‍പ്പടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പ്രസാദ്.
ഞായറാഴ്ച്ച രാത്രി 7. 30നായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.