മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവ് മുങ്ങിമരിച്ചു

ചെറുവത്തൂർ : പുഴയിൽ വല വീശുന്നതിനിടെ തോണിമറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു . കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു . അച്ചാംതുരുത്തിഞ്ഞാറ് പടി കരുണാലയ ത്തിൽ പി.വി.സൂരജ് ( 28 ) ആണ് മരിച്ചത് . പിതൃസഹോദരിയുടെ മകൻ കെ.മജീഷ് ( 35 ) ക്ഷപ്പെട്ടു . ഞായറാഴ്ച രാവിലെ ഒൻപതരയോടെക്ക് കാര്യങ്കോട് പുഴയിൽ അ ച്ചാംതുരുത്തി പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം . വലയെറിയുന്നതിനിടെ തോണി മറുഭാഗത്തെക്ക് മറിയുകയായിരുന്നു . കൂടെയുണ്ടായിന്ന മജീഷ് രക്ഷപ്പെടുത്താൻ ച്ചെങ്കിലും കുത്തൊഴുക്കിൽ പിടിവിട്ടുപോയി . വി വരമറിഞ്ഞെത്തിയ ചന്തേര പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി . മൂന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രണ്ടുകിലോമീറ്റർ അകലെ ഓർക്കുളം ഭാഗത്ത് മൃതദേഹം കണ്ടെത്തി .

അച്ചാംതുരുത്തി പടിഞ്ഞാറെ കെ.കരുണാകര ന്റെയും ( കുവൈത്ത് ) പത്ര വളപ്പിൽ സുശീലയുടെയും മകനാണ് . ഭാര്യ : ശ്രുതി ( നീലേശ്വരം മൂലപ്പള്ളി ) . മകൾ : ശ്രീദക്ഷ . സഹോദരി : ആദിത്യ.തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് അച്ചാംതുരുത്തി പൊതുമുതൽ ശ്മശാന കമ്മിറ്റി ഓഫിസിൽ പൊതു ദർശനം . തുടർന്ന് സമുദായ ശ്മശാനത്തിൽ സംസാരം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: