പ്രകോപനങ്ങളിൽ വശംവധരാവരുത്
ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി

മക്ക :വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പ്രകോപനങ്ങളിൽ
മുസ്ലിം സമൂഹം വശംവധരാവരുതെന്ന് മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപെട്ടു.
മുസ്ലിം നാമധാരികളും യുവതലമുറയിൽ നിന്ന് ചെറിയൊരു വിഭാഗവും ആവിഷ്കാരസ്വതന്ത്ര ത്തിന്റെ പേരിൽ മതത്തെ കുറിച്ചു വേണ്ടത് പോലെ പഠിക്കാതെ ഇസ്ലാമിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വർത്തമാനകാല സാഹചര്യങ്ങൾ പ്രബോധകർ തിരിച്ചറിയണമെന്നും അദ്ദേഹം ഉണർത്തി.
വിശുദ്ധ ഹജ്ജ് കർമ്മത്തിന് മക്കയിലെത്തിയ പ്രാസ്ഥാനിക നേതാക്കൾക്ക് മക്ക ഐസിഎഫ് &  ആർ എസ് സി സംയുക്തമായി നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സാഹചര്യം കൃത്യമായി പഠിക്കുകയും പണ്ഡിത നേതൃത്വത്തെ ഉൾകൊണ്ടു കൊണ്ടു മാത്രമേ മുന്നോട്ട് പോകാവൂ എന്നും താത്കാലികമായി നിർമ്മിക്കപ്പെടുന്ന പ്രകോപനങ്ങളിൽ വീണു പോകരുതെന്നും അത് മുസ്ലിം സമൂഹത്തെ പുറകോട്ടടിക്കാനേ സഹായിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്ലാമിക പാരമ്പര്യം നില നിർത്തി വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും പുരോഗതി കൈവരിച്ചു എല്ലാ ജനങ്ങളെയും വിശ്വാസത്തിലെടുത്താ വണം മതേതര രാജ്യമായ ഭാരതത്തിൽ നാം ജീവിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
മക്കയിലെ അജ് യാദ് മകാരിം ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘമം സയ്യിദ് കൊയിലാട്ട് കുഞ്ഞി സീതികോയ തങ്ങൾ ആദ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു.
നമ്മുടെ നേതാക്കൾ നമ്മുടെ വഴികാട്ടികൾ എന്ന വിഷയത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ക്‌ളാസ്സെടുത്തു.
മുഹമ്മദ് ഷാഫി ബാഖവി (പ്രസിഡന്റ് ഐ സി എഫ് )അഹമ്മദ് കബീർ താഴെചൊവ്വ  (കൺവീനർ ആർ എസ് സി ) മുഹമ്മദ് ഹനീഫ് അമാനി തുടങ്ങിയവർ പ്രസംഗിച്ചു.
സയ്യിദ് ഷിഹാബുദീൻ അൽ ബുഖാരി തങ്ങൾ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി.പ്രാസ്ഥാനിക നേതാക്കൾക്ക് മക്കയിലെ പ്രസ്ഥാനകുടുംബത്തിന്റെ
ഉപഹാരങ്ങൾ നൽകി. മുഹമ്മദലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, കരീം സഖാഫി ഇടുക്കി, അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല,തുടങ്ങിയ സമസ്ത, കേരള മുസ്ലിം ജമാഅത്, എസ് വൈ എസ്, എസ് എസ് എഫ്, ഐ സി എഫ് ആർ എസ് സി നേതാക്കൾ സംബന്ധിച്ചു മുഹമ്മദ് മുസ്‌ലിയാർ, അഷ്‌റഫ്‌ പേങ്ങാട്, റഷീദ് വേങ്ങര,മുഹമ്മദലി വലിയോറ,
ബഷീർ സഖാഫി, ജമാൽ മുക്കം, ഇമാംഷാ,ഷാജഹാൻ,ഹുസൈൻ ഹാജി കൊടിഞ്ഞി, ഖയ്യൂമു ഖാദിസിയ്യ, ഷുഹൈബ് പുത്തൻപള്ളി, സിറാജ് വില്യപ്പള്ളി, സലാം ഇരുമ്പുഴി, തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ റഷീദ് അസ്ഹരി സ്വാഗതവും ഖയ്യൂം ഖാദിസിയ്യ  നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: