കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിച്ച സെന്ററുകൾ ദൂരെയെന്ന് വ്യാപക പരാതി; വിദ്യാർഥികൾ ദുരിതത്തിൽ

ജൂൺ 29ന് ആരംഭിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അവസാന വർഷ പരീയ്ക്കായി സെന്ററുകൾ അനുവദിച്ചതിൽ വ്യാപക പരാതി. ഇരിട്ടി മേഘലയിലുള്ള ബസ് സർവീസ് ഇല്ലാത്ത പ്രദേശത്തെ സെന്ററുകളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ വിദ്യാർത്ഥികളാണ് കൂടുതൽ ദുരിതത്തിലായത്. വീട്ടിൽ നിന്നും 40 മുതൽ 50 കിലോമീറ്റർ ദൂരെ വരെ പരീക്ഷാ കേന്ദ്രം ലഭിച്ച വിദ്യാർത്ഥികളുണ്ട്. കോവിഡ് നിയന്ത്രണം കാരണം ബസ് സർവീസ് നിർത്തിവെച്ചതും പ്രതിസന്ധി ആവുകയാന്. സ്വകാര്യ വാഹനം പിടിച്ചു പരീക്ഷക്കെത്തുക എന്നത് പാവപ്പെട്ട വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. പരീക്ഷാ കേന്ദ്രം തൊട്ടടുത്ത് അനുവദിക്കുകയോ അല്ലെങ്കിൽ പരീക്ഷയ്ക്കെത്താനുള്ള സൗകര്യം ഒരുക്കി നൽകുകയോ അല്ലെങ്കിൽ പരീക്ഷ മാറ്റിവെക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഒരു വിദ്യാർത്ഥിനിയുടെ അനുഭവം താഴെ

Sir,
നമസ്കാരം.
എന്റെ പേര് ശ്രുതി. എം ഞാൻ ഫൈനൽ ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണ് 29/6/2020 ഫൈനൽ ഇയർ എക്സാം ആണ്. ഞാൻ പേരാവൂർ പൂളക്കുറ്റിയാണ് താമസിക്കുന്നത്. എനിക്ക് എക്സാം സെന്റർ കിട്ടിയത് വീർപ്പാട് ആണ്. ഈ അവസ്ഥയിൽ എനിക്ക് എക്സാം എഴുതുന്നത് പ്രയാസകരമാണ്. ഇവിടെ വാഹനസൗകര്യം ഒന്നും തന്നെ ഇല്ല. 55 കിലോ മീറ്റർ ഉണ്ട്. എക്സാം സെന്ററിലേക്ക്. പ്രൈവറ്റ് വാഹനത്തിൽ പോകുവാൻ മാത്രമേ ഈ അവസ്ഥയിൽ സാധിക്കുള്ളൂ. പക്ഷെ ഇവിടെ നിന്ന് ഞാൻ മാത്രം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി മാത്രം വണ്ടി വിളിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അത് പറ്റില്ല. ഒരു ദിവസം വണ്ടിക്കുലി 1200 ആകും. ഒരു ദിവസം മാത്രമല്ലല്ലോ 6ദിവസം ഉണ്ട്. എന്താണ് സാർ ഞാൻ ചെയ്യുക. ഇത് എന്റെ മാത്രം പ്രശ്നം അല്ല. എന്റെ ഫ്രണ്ട്സിനും ഇതേ പ്രശ്നം കൂടിയാണ്. ഒന്നെങ്കിൽ എക്സാം മാറ്റി വെക്കണം അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് തന്നെ എക്സാം സെന്റർ തെരഞ്ഞെടുക്കാൻ കഴിയണം. ഇതിന് എന്തെങ്കിലും പരിഹാരം കാണണമെന്നു അഭ്യർത്ഥിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: