കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി പരിശോധന തുടങ്ങി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാർക്ക് റാപ്പിഡ് ആന്റി ബോഡി പരിശോധന തുടങ്ങി. വിദേശരാജ്യങ്ങളിൽനിന്ന് കോവിഡ് പരിശോധന കൂടാതെ എത്തുന്നവരെയാണ് വിമാനത്താവളത്തിൽ ആൻറിബോഡി പരിശോധനയ്ക്ക് വിധേയരാക്കുന്നത്. പരിശോധനയിൽ ഫലം നെഗറ്റീവാകുന്നവരെ സർക്കാർ നിർദേശിച്ച നിരീക്ഷണകേന്ദ്രങ്ങളിലേക്കോ വീട്ടുനിരീക്ഷണത്തിലേക്കോ അയയ്ക്കും. പോസിറ്റീവ് ആകുന്നവരെ സ്രവം ശേഖരിക്കുന്നതിനായി ആസ്പത്രിയിലേക്ക് മാറ്റും.

പരിശോധനയ്ക്ക് പത്ത് കൗണ്ടറുകളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. പത്ത് ടെക്നീഷ്യൻമാരുമുണ്ടാകും. പരിശോധനയുടെ ഫലം ലഭിക്കാൻ അരമണിക്കൂറോളം സമയമെടുക്കും. കൂടുതൽനേരം കാത്തിരിക്കേണ്ടിവരുന്നത് കണക്കിലെടുത്ത് യാത്രക്കാർക്ക് ഇരിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക്‌ ബുദ്ധിമുട്ടാകാതെ  പഴുതടച്ച പരിശോധന ഉറപ്പുവരുത്താനായി വിപുലമായ സൗകര്യങ്ങളാണ്‌ ജില്ലാ അധികൃതരും ആരോഗ്യവകുപ്പും ചേർന്ന്‌ ഒരുക്കിയത്‌. കലക്ടർ ടി വി സുഭാഷ്‌ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. സബ്‌കലക്ടർമാരായ ആസിഫ്‌ കെ യൂസഫ്‌, എസ്‌ ഇലാക്യ എന്നിവർ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. സുരക്ഷയ്‌ക്കും മറ്റുമായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌. ജില്ലാ പൊലീസ്‌ മേധാവി യതീഷ്‌ചന്ദ്രയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്‌പി സജേഷ്‌ വാഴാളപ്പിലിന്റെ നേതൃത്വത്തിലാണ്‌ പൊലീസിന്റെ പ്രവർത്തനങ്ങൾ. ദ്രുതപ്രതികരണ സേനയെയും  നിയോഗിച്ചിട്ടുണ്ട്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: