കഞ്ചാവ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കൈയേറ്റം ചെയ്യാൻ ശ്രമം; 10 പേർക്കെതിരേ കേസ്

ശ്രീകണ്ഠപുരം: ചുഴലിയിൽ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ തടയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തു. 

ചുഴലി നടയിൽ പീടിക റോഡിൽവെച്ചാണ് കഴിഞ്ഞദിവസം ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.വി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ തടഞ്ഞത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ചുഴലിയിലെ കൊളയക്കര മുത്തലീബ്, സഫ്വാൻ, നിജാസ് തുടങ്ങി കണ്ടാലറിയാവുന്ന പത്തുപേർക്കെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. സി.ഇ.ഒ.മാരായ എം.വി. പ്രദീപൻ, എം. ഗോവിന്ദൻ, പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത്, കേശവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയിരുന്നത്. 

യുവാക്കൾ എക്സൈസ് സംഘത്തെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി കൈയേറ്റത്തിന് ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: