പോളിടെക്നിക് കോളജിന് മുന്നിൽ വിദ്യാർഥികൾ ബസ് തട‍‍ഞ്ഞു; സംഘർഷം

വിദ്യാർഥികളെ കയറ്റാതെ പോകുകയും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച് മട്ടന്നൂർ പോളി ടെക്നിക് കോളജിനു മുന്നിൽ വിദ്യാർഥികൾ സ്വകാര്യ ബസ് തടഞ്ഞത് ബഹളത്തിന് ഇടയാക്കി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.സ്റ്റോപ്പിൽ നിർത്തി വിദ്യാർഥികളെ കയറ്റാതെ പോകുകയും കയറിയ വിദ്യാർഥികളെ ജീവനക്കാർ അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഇരിട്ടിയിൽ നിന്നു തലശ്ശേരിയിലേക്കു പോകുകയായിരുന്ന നോബിൾ ബസ് തടഞ്ഞത്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി.ഇതിനിടെ ഇരിട്ടിയിൽ നിന്നു വരുന്ന ബസുകൾ നിർത്തിയിട്ട് പണിമുടക്കാനും ശ്രമമുണ്ടായി.സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം ഓട്ടം നിർത്തിവയ്ക്കാൻ ശ്രമിച്ച ബസ് ജീവനക്കാരോട് സർവീസ് നടത്താൻ കർശന നിർദേശം നൽകകിയതിനെ തുടർന്നു മറ്റു ബസുകൾ സർവീസ് ആരംഭിച്ചു. വിദ്യാർഥികൾ തടഞ്ഞ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്.രാവിലെ തലശ്ശേരിയിൽ നിന്നു കോളജിലേക്ക് വരുമ്പോഴാണ് ജീവനക്കാർ അസഭ്യം പറഞ്ഞതെന്നു വിദ്യാർഥികളും ബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: