കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തളിപ്പറമ്പ്. കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.12 ഗ്രാം കഞ്ചാവുമായി കോൾ മൊട്ട സ്വദേശി കെ.നൗഷാദിനെ (51) യും 10 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ ഈശ്വർ റായിയെയും (29)യുമാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ എം.വി അഷറഫ്, പി.ആർ.സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പറശിനിക്കടവ് കോൾ മൊട്ടയിൽ വെച്ച് പിടികൂടിയത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, കെ.വിജേഷ്, ഡ്രൈവർ അജിത് എന്നിവരും ഉണ്ടായിരുന്നു.