ധന കോടി നിക്ഷേപ ചിട്ടിതട്ടിപ്പ്; പരാതിയിൽ കേസ്

കൂത്തുപറമ്പ്.ചിട്ടിയിൽ പണം നിക്ഷേപിച്ച ശേഷം ഇടപാടുകാരൻ്റെ പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിൽ ധന കോടി ചിറ്റ്സ് നിധി മേധാവികളായ മൂന്നു പേർക്കെതിരെ കേസ്.പൂക്കോട് അനിതാ നിവാസിൽ കെ.സുനിൽകുമാറിൻ്റെ പരാതിയിലാണ് സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച് ധനകോടി ചിറ്റ്സ് സ്ഥാപനം നടത്തുന്ന എം.എ.യോഹന്നാൻ, സെബാസ്റ്റ്യൻ എം.ജെ., കൂത്തുപറമ്പ് ശാഖ എം.ഡി ശ്രീനിവാസൻ എന്നിവർക്കെതിരെ കേസെടുത്തത്. 20 21 സപ്തംബർ 12 നും ഈ വർഷം ജനുവരി 28 നുമിടയിൽ 2,53 ,200 രൂപ ചിട്ടിയിൽ നിക്ഷേപിച്ചുവെന്നും പിന്നീട് പണം തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.