പണം വാങ്ങിയ ശേഷംഇലക്ട്രിക്ക്സ്കൂട്ടർ നൽകാതെ വഞ്ചിച്ചതായി പരാതി.

പരിയാരം. ഇലക്ട്രിക്ക് സ്കൂട്ടർ ബുക്ക് ചെയ്ത് 68,000 രൂപയോളം അക്കൗണ്ട് വഴി നൽകിയ ശേഷം സ്കൂട്ടറോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഓല (ഒഎൽ എ ) ഇലക്ട്രിക്ക്കമ്പനി മാനേജർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം മണ്ടൂരിലെ കെ. വിജേഷിൻ്റെ പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ എപ്രിൽ 10ന് പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് പിലാത്തറയിലെ ബേങ്ക് വഴി 68,000 രൂപയോളം കമ്പനിയുടെ ബറോഡാ ബാങ്ക്അക്കൗണ്ട് മുഖാന്തിരം ഗൂഗിൾ പേ വഴിഅയച്ചുകൊടുത്തുവെന്നും പിന്നീട് സ്കൂട്ടറോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.