കാറിൽ കടത്തുകയായിരുന്ന വൻ കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിൽ

കാസർഗോഡ്. കർണ്ണാടക മദ്യകടത്ത് പരിശോധനക്കിടെ എക്സൈസ് സംഘത്തെ കണ്ട് അമിത വേഗതയിൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ. മംഗൽപാടി കുക്കാർ സ്വദേശി ഉമ്മർ ഫാറൂഖിനെ (26)യാണ്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ജി.എ. ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. നിർത്താതെ പോയ കാറിനെ പിൻതുടർന്ന് കോയിപ്പാടി കുണ്ടംകരയടുക്കത്ത് വെച്ചാണ് പിടികൂടിയത്. കാറിൽ നിന്നും വിൽപനക്കായി കടത്തുകയായിരുന്ന 302.4 ലിറ്റർ കർണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം കണ്ടെടുത്തു.
മദ്യം കടത്താൻ ഉപയോഗിച്ച കെ .എൽ. 14. ആർ. 5418 ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സുരേഷ് ബാബു കെ, സിവിൽ എക്സൈസ് ഒഫീസർമാരായ പ്രജിത്ത് കെ ആർ, മഞ്ചുനാഥൻ വി, പ്രിഷി പി എസ്, എക്സൈസ് ഡ്രൈവർമാരായ ദിജിത്ത് പി വി, ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു.