കഞ്ചാവുമായി വിൽപനക്കാരനായ ഓട്ടോ ഡ്രൈവർ പിടിയിൽ

കൂത്തുപറമ്പ് :ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 120 ഗ്രാം കഞ്ചാവുമായി വിൽപ്പനക്കാരനായ ഓട്ടോ ഡ്രൈവറെ എക്സൈസ് സംഘം പിടികൂടി. ഓട്ടോഡ്രൈവർ പാനൂർ മടപ്പുരയിലെ കിഴക്കേവീട്ടിൽ എം.കെ.ജയേഷിനെയാണ് റേഞ്ച് എക്സൈസ്
ഇൻസ്പെക്ടർ കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.പാനൂർ , കൂത്തുപറമ്പ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. കഞ്ചാവ് കടത്താനുയോഗിച്ച കെ.എൽ. 58.ഡബ്ല്യു.6247 നമ്പർ ഓട്ടോയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷാജി പി സി , ഗ്രേഡ്പ്രിവന്റീവ് ഓഫീസർ അനീഷ് കുമാർ പി , സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി സി പി , ഷാജി അളോക്കൻ , ഹരികൃഷ്ണൻ , ജലീഷ് പി , അജേഷ് സിവി , വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എം കെ,. എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: