ആറളം ഫാമിൽ കാട്ടാനക്കുട്ടി അവശ നിലയിൽ

ഇരിട്ടി: ആറളം ഫാം കാർഷികമേഖലയിൽ കാട്ടാനകുട്ടിയെ അവശ നിലയില്‍ കണ്ടെത്തി. ഒറ്റതിരിഞ്ഞ് നടക്കുന്ന ആനക്കുട്ടിയ വനം വകുപ്പധികൃതരുടെ നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച രാവിലെയോടെയാണ് ഫാമിന്റെ കാര്‍ഷിക മേഖലയായ ബ്ലോക്ക് മൂന്നിനും നാലിലുമായി ഇതിനെ ഇവിടുത്തെ തൊഴിലാളികൾ കാണുന്നത്. ഇവർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഇതുള്ളത്. അധികൃതർ മൃഗ ഡോക്ടറുടെ സഹായവും തേടിയിട്ടുണ്ട്. ചെറു അരുവികളില്‍ നിന്നും മറ്റും വെള്ളം കുടിക്കുന്നുണ്ടെങ്കിലും അവശതയിലായ ആനക്കുട്ടി പലയിടങ്ങളിലായി സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. അടുത്ത കാലത്തായി ആറളം ഫാമിലും പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലുമായി ആനക്കുട്ടിയടക്കം ആറോളം കാട്ടാനകൾ ചെരിഞ്ഞിട്ടുണ്ട്.