50,000 പേരെ യോഗ പരിശീലിപ്പിക്കും

വെള്ളോറ: കോവിഡ് പ്രതിരോധം യോഗയിലൂടെ സാധിക്കുമെന്ന് യോഗ അസോസിയേഷൻ. ഇതിനായി ജില്ലയിൽ സൗജന്യ യോഗ ക്ലാസുകൾ നടത്തി ചേതന യോഗയും യോഗ അസോസിയേഷനും. ശരീരത്തിലുണ്ടാകുന്ന ഓക്സിജൻ ദൗർലഭ്യം കുറക്കാനും ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ശ്വസന വ്യായാമങ്ങൾ, ഭയരഹിതജീവിതം സാധ്യമാക്കാനുള്ള ലഘുധ്യാനം, ലളിതമായ യോഗാസനങ്ങൾ എന്നിവയടങ്ങുന്ന പരിശീലനങ്ങളാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

. ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസുകൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ 130 അധ്യാപർക്ക് അഞ്ചുദിവസങ്ങളിലായി ക്ലാസുകൾ നൽകി. ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു. ചേതന യോഗ സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ. ബാലചന്ദ്രൻ, ജില്ലാ രക്ഷാധികാരി പനോളി വത്സൻ, ജെ.എസ്.ഗോപൻ എന്നിവർ സംസാരിച്ചു. രാജീവൻ, ഡോ. രാജഗോപാലൻ, ബാലകൃഷ്ണസ്വാമി, ഡോ. വിജയൻ, കെ.ടി.കൃഷ്ണദാസ്, ഗോവിന്ദൻ പായം, എ.കെ.സഗുണൻ, കെ.പ്രേമരാജൻ എന്നിവർ ക്ലാസെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: