സൗദിയിൽ ചക്കരക്കൽ സ്വദേശിയായ 37 കാരൻ കോവിഡ് ബാധിച്ചു മരിച്ചു

സൗദിയിൽ ഒരു കണ്ണൂർ സ്വദേശി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചക്കരക്കൽ മാമ്പ സ്വദേശി പി.സി.സനീഷാണ് റിയാദിൽ മരിച്ചത്. 37വയസായിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.

ഇതിനിടെ രണ്ടാഴ്ച മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഷുമൈസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 27 ആയി. 127 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: