ലങ്കയെ വിഴുങ്ങിയ ‘സാത്താന്‍റെ മാതാവ് ‘ കേരളത്തിലും

ലങ്കയെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്‍റെ ചില ഭാഗങ്ങളിലുമുണ്ടെന്ന കണ്ടെത്തലിൽ അതീവ ജാഗ്രതയിലാണ് പോലീസ്. ഐഎസിന്‍റെ സാന്നിധ്യമുള്ള മിക്ക മേഖലകളിലുമുണ്ടായ സ്‌ഫോടനത്തില്‍ ടിഎടിപിയാണ് ഉപയോഗിച്ചതെന്ന്‌ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.പാരീസ്, ഫിലിപ്പൈന്‍സ് സ്‌ഫോടനങ്ങള്‍ക്കും ടിഎടിപി ഉപയോഗിച്ചിരുന്നതായി ഐഎസ് ബന്ധമുള്ള ചില കാസര്‍കോട് സ്വദേശികൾ വ്യക്തമാക്കിയിരുന്നു.ശ്രീലങ്കയില്‍ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്‌ഫോടക വസ്തുവാണ്.ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത, ‘സാത്താന്‍റെ മാതാവ്’ എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന കൊലയാളി രാസവസ്തുവിന്‍റെ സാന്നിധ്യമാണ് കേരളത്തില്‍ പലയിടത്തും കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: