ചെയർമാൻ സ്ഥാനം ; നിലപാട് കടുപ്പിച്ച് ജോസഫ്

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി വാ​ക്പോ​ര് മു​റു​കു​ന്ന​തി​നി​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ പി.​ജെ.​ജോ​സ​ഫ്. ചെ​യ​ര്‍​മാ​നാ​കാ​ന്‍ സീ​നി​യോ​റി​റ്റി അ​നി​വാ​ര്യ ഘ​ട​ക​മാ​ണെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു. കെ.​എം.​മാ​ണി ഉ​ള്ള കാ​ല​ത്തും അ​താ​ണ് കീ​ഴ്‌​വ​ഴ​ക്ക​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു.ഇ​ട​തു​മു​ന്ന​ണി​വി​ട്ട് താ​നും കൂ​ട്ടും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പ​ദ​വി മു​തി​ര്‍​ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ മാ​ണി​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നാ​കാ​നു​ള്ള മാ​ണി​യു​ടെ നി​ര്‍​ദേ​ശം താ​ന്‍ അ​നു​സ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മാ​ണി ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​ട​തു​മു​ന്ന​ണി വി​ട്ട​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. നി​യ​മ​സ​ഭ​യി​ല്‍ കെ.​എം.​മാ​ണി​യെ അ​നു​സ്മ​രി​ച്ച്‌ സം​സാ​രി​ക്ക​വേ​യാ​ണ് ജോ​സ​ഫ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: