ശിശുസൗഹാര്‍ദ്ദ പോലീസ് സ്‌റ്റേഷന്‍ പരിശീലനപരിപാടി ആരഭിച്ചു

കണ്ണൂർ:    ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ ശിശുസൗഹാര്‍ദ്ദമാക്കുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ കൂടാതെ കൂത്തുപറമ്പ്, പേരാവൂര്‍ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ഇനി ശിശുസൗഹാര്‍ദ്ദമായി മാറും. മൂന്ന് പോലീസ് സ്‌റ്റേഷനുകളിലേയും മുഴുവന്‍ പോലീസ്‌കാരെയും ഉള്‍പ്പെടുത്തി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ശിശുസൗഹൃദ പരിശീലനം ഇന്ന് മുതല്‍ ആരംഭിച്ചു.ഓരോ സ്‌റ്റേഷനിലെയും  പോലീസ്‌കാര്‍ക്കും രണ്ട് ദിവസം വീതമുള്ള പരിശീലനപരിപാടിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.   ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുനിസെഫിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ശിവവിക്രം നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് സപെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ടി രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍,  ഇരിട്ടി ഡി.വൈ.എസ്.പി സാജു കെ എബ്രഹാം, നര്‍ക്കോട്ടക്ക് ഡി.വൈ.എസ്.പി കൃഷ്ണദാസ്,ടൗണ്‍ സി.ഐ എ. ഉമേഷ്, അഡ്വ പ്രനില്‍, സിവില്‍ പോലീസ് ഓഫീസര്‍ ടി.രാജിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

poli 2

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: