ദുരഭിമാന കൊല ; കെവിന്‍ യാത്രയായിട്ട് ഒരു വര്‍ഷം

കേരള മനസാക്ഷിയെ ഞെട്ടിച്ച ദുരഭിമാന കൊലക്ക്  ഇന്ന്   ഒരു വര്ഷം തികയുന്നു. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്‍റെ അതിവേഗവിചാരണ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകല്‍.28 ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് കെവിന്‍റെ കുടുംബത്തിന്‍റെ പ്രതീക്ഷ. കേസിലുള്‍പ്പെട്ട ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പെടെ 14 പേരെയും ഉടന്‍ അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ അതിവേഗവിചാരണ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. അടുത്ത മാസം വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: