റേഡിയോ സുഹൃദ് സംഗമം നടത്തി

കണ്ണൂര്‍: കാഞ്ചീരവം കലാവേദിയുടെ ആഭിമുഖ്യത്തില്‍ ആകാശവാണിയുടെ കണ്ണൂര്‍ നിലയം ശ്രോതാക്കളുടെ സുഹൃദ് സംഗമം കണ്ണൂര്‍ വീറ്റ് ഹൗസില്‍ നടന്നു.സി.വി ദയാനന്ദന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ആകാശവാണി മുന്‍ മേധാവി കെ. ബാലചന്ദ്രന്‍ മുഖ്യാതിഥിയായി.പയ്യന്നൂര്‍ വിനീത് കുമാര്‍,വല്ലീശന്‍ പനങ്കാവ്,രാജന്‍ ബക്കളം,ആര്‍. പ്രഭാകരന്‍,പ്രദീപന്‍ തൈക്കണ്ടി,വിജീഷ് അഞ്ചരക്കണ്ടി എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ആകാശവാണി അനൗണ്‍സര്‍ കാഞ്ചിയോട് ജയന് ഉപഹാരസമര്‍പ്പണം നടത്തി.

 

radio

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: