റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് മേൽക്കൂരയില്ല

പണം നൽകി ഉപയോഗിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ്ങിന് മേൽക്കൂരയില്ല. മഴനനഞ്ഞും പക്ഷിക്കാഷ്ഠം വീണും ദുരിതം അനുഭവിക്കുന്നത് യാത്രക്കാരും വാഹങ്ങളും.അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ കരാറുകാർ ഉരുണ്ടു കളിക്കുമ്പോൾ വലിയതുകയ്ക്ക് കരാർ നൽകിക്കഴിഞ്ഞാൽ തങ്ങളുടെ ചുമതല കഴിഞ്ഞുവെന്ന ഭാവത്തിലാണ് റെയിൽവേ അധികൃതർ.താത്കാലിക മേൽക്കൂരയടക്കം കരാറുകാർ ചെയ്യണമെന്ന് രേഖാമൂലമുള്ള ഉടമ്പടിയിൽത്തന്നെ പറയുന്നുണ്ട്. എന്നിട്ടും യാത്രക്കാരെ വെല്ലുവിളിച്ചാണ് റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ്.മുൻപ്‌ പാർക്കിങ് ഫീസ് വാങ്ങുന്നതിനുള്ള കരാർ ആറുമാസമായിരുന്നു. ഈ ചുരുങ്ങിയ കാലയളവിൽ താത്കാലിക മേൽക്കൂര ഒരുക്കുന്നത് വലിയ സാമ്പത്തികബാധ്യത വരുത്തുമെന്നാണ് കരാറുകാർ പറഞ്ഞത്. ഇപ്പോൾ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം കരാർ കാലാവധി മൂന്നുവർഷമാണ്.അതിനാൽ വാഹനങ്ങൾ നനയാതിരിക്കാൻ മേൽക്കൂര ഒരുക്കിയേ പറ്റൂ. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് ഗ്രൗണ്ടിൽ മേൽക്കൂര ഒരുക്കേണ്ടത് കരാറുകാരാണെന്ന് റെയിൽവേ പറയുന്നു . കരാർ ഉടമ്പടിയിൽത്തന്നെ ഇത്‌ പറയുന്നുണ്ട്. മേൽക്കൂര തങ്ങളല്ല ചെയ്യേണ്ടതെന്നാണ് പലയിടങ്ങളിലും കരാറുകാർ പറഞ്ഞിരുന്നത് . താത്കാലിക മേൽക്കൂര, ഇലക്‌ട്രോണിക് ബില്ലിങ് അടക്കമുള്ളവ കരാറുകാർതന്നെ ചെയ്യണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: