ജനങ്ങളോട് നന്ദി പറയാന്‍ നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷം ആദ്യമായണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്. ഇന്ന് അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും.മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് . രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സത്യപ്രതിജ്ഞക്ക് വേണ്ടി നടത്തുന്നത്. നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതായിയും നേരത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു.കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ വീട്ടിലെത്തി അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച്‌ അനുഗ്രഹം വാങ്ങിയിരുന്നു മോദി. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയപ്പോളാണ് മോദി അമ്മ ഹീരാബെന്നിന്‍റെ അടുത്തെത്തി അനുഗ്രഹം തേടിയത്. 98 കാരിയായ മോദിയുടെ അമ്മ സഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് താമസിക്കുന്നത്.ജനം വീണ്ടും അധികാരമേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഭരണമായിരിക്കും അടുത്ത അഞ്ച് വര്‍ഷം കാഴ്ച്ചവെക്കുകയെന്നും അഹമ്മദാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: