സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത

 

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.സംസ്ഥാനത്ത് വിവിധയടങ്ങളിലായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ മഴപെയ്യുന്നുണ്ട്. ഇടിയോടും മിന്നലോടും കൂടിയ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. വേനല്‍ മഴ പൊതുവെ സംസ്ഥാനത്ത് കുറവാണെങ്കിലും ചിലയിടങ്ങളിലെല്ലാം നന്നായി തന്നെ കിട്ടിയിട്ടുണ്ട്.അതേസമയം, സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ പതിവിലും വൈകിയാകും എത്തുക. നിലവിലെ കണക്കനുസരിച്ച്‌ ജൂണ്‍ ഒന്നിന് എത്തേണ്ട മഴ ജൂണ്‍ ആറിന് മാത്രമേ എത്തുകയുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: