ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം

ന്യൂ​മാ​ഹി: ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട പു​ന്നോ​ൽ കു​റി​ച്ചി​യി​ലെ നാ​ല് യു​വാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി. മ​ര​ണ​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് സ​ഹീ​ർ, നി​ഹാ​ൽ, മു​ഹ​മ്മ​ദ് ത​ല​ത്ത് ഇ​ഖ്ബാ​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ ത​ല​ശ​രി സ​ബ് ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ, ത​ല​ശേ​രി ത​ഹ​സി​ൽ​ദാ​ർ ടി.​വി.​ര​ഞ്ചി​ത്ത്, ന്യൂ​മാ​ഹി വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ജി​താ​ന​ന്ദ​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യം ഒ​രു ല​ക്ഷം രൂ​പ വീ​തം നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ത​ല​ശേ​രി ത​ഹ​സി​ൽ​ദാ​ർ ടി.​വി.​ര​ഞ്ചി​ത്ത് അ​റി​യി​ച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: