കൂത്തുപറമ്പിൽ ചൂതാട്ട കേന്ദ്രത്തിൽ റെയ്‍ഡ്: നാല് ലക്ഷം രൂപയുമായി ആറ് പേർ പിടിയിൽ

0

കണ്ണൂര്‍: കൂത്തുപറമ്പിൽ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ  നാല് ലക്ഷം രൂപയുമായി 6 പേർ അറസ്റ്റ് ചെയ്തു ഇന്നലെ വൈകിട്ട് കൂത്തുപറന്പ് മൂന്നാംപീടികയിലെ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പിടിയിലായത്. ഷനോജ്  , ശശി , നാസർ , സജേഷ് , ഹംസക്കുട്ടി, മന്ന, അബൂബക്കർ  എന്നിവരെയാണ്  പിടികൂടിയത്. 

തെങ്ങിൻ തോപ്പിൽ സജ്ജീകരിച്ച കേന്ദ്രത്തിലായിരുന്നു ചൂതാട്ടം.കൂത്ത്പറന്പ് എസ്ഐ  കെ വി നിഷിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: