ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റിലേക്ക്മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ ഉന്നതരായ സിപിഎം നേതാക്കളെ രക്ഷിക്കുന്നതിനു വേണ്ടി വധഗൂഢാലോചന അന്വേഷിക്കാത്തതും ഗൂഢാലോചനയിൽ പങ്കെടുത്ത നേതാക്കളെ പോലീസ് ചോദ്യം ചെയ്യാത്ത നടപടിക്കെതിരേയും ഗൂഢാലോചന ഭാഗം ഒഴിവാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതിഷേധിച്ചുമാണ് മാർച്ച്.
പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരണപ്പെട്ട ഉനൈസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും പോലീസിനെ രാഷ്ട്രീയ വത്കരണം നടത്തുന്ന പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേയും പയ്യന്നൂരിൽ ഏഴു വയസുള്ള പിഞ്ചു ബാലികയെ പീഢിപ്പിക്കാൻ ശ്രമിച്ച പ്രതിയെ രക്ഷപ്പെടുത്താനും കേസ് ദുർബലപ്പെടുത്താനും ശ്രമിച്ച പോലീസ് നടപടിക്കെതിരേയും തലശേരിയിലെ ഫസൽ വധക്കേസിൽ അധികാര ദുർവിനിയോഗം നടത്തി ഇടപെട്ട അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടും നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരേയുമാണ് മാർച്ച് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal