രാജ്കമൽ സർക്കസ് ഉടമ രാജ്കുമാർ നിര്യാതനായി
മുഴപ്പിലങ്ങാട്: : രാജ്കമൽ സർകസ് കമ്പനി ഉടമയായ മുഴപ്പിലങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ എം. രാജ്കുമാർ(54) നിര്യാതനായി. ഇപ്പോൾ ധർമ്മടം ബ്രണ്ണൻ കോളെജിന് സമീപം രാജ്കമലിൽ ആണ് താമസം. മുൻ സർകസ് താരങ്ങളും പിന്നീട് രാജ് കമൽ സർക്കസ് സ്ഥാപകനുമായ പരേതരായ മുല്ലോളി ഗോപാലൻ – കമല ദമ്പതികളുടെ മകനാണ്. അരറ്റാണ്ടിലധികം പഴക്കമുള്ള സർക്കസ് കമ്പനി ഒരു വർഷമായി പ്രതിസന്ധി കാരണം
നിർത്തിവെച്ചിരിക്കുകയാണ് .
ഭാര്യ: പി.ഷീന (എടക്കാട് റെയിൽവേ ഗേറ്റ്)
മക്കൾ: ഗോകുൽരാജ് (ഹൈദരബാദ് പെട്രോളിയം കെമിക്കൽ വിദ്യാർഥി), ഗുൽഷൻ (ഹോട്ടൽ മാനാജ്മെൻറ് വിദ്യാർഥി, ദുബൈ) ,ഗീതാഞ്ജലി(പാലയാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സംസ്കാരം തിങ്കൾ രാവിലെ പത്തിന് വീട്ടുവളപ്പിൽ.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal