സ്ത്രീധന പീഡനം ; എസ്.ഐക്കെതിരെ കേസ്

ഇരിക്കൂർ : സ്ത്രീധന പീഡനത്തിന് എസ്.ഐക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തു . ആയിപ്പുഴ കെ . വി . ഹൗസിലെ ഫാത്തിമത്ത് ഷിഫ യുടെ പരാതിയിൽ ഭർത്താവ് പെരുവളത്ത്പറമ്പ് ഫാറൂഖ് നഗറിലെ നസീബ്മൻസിലിൽ നസീബിനെതിരെയാണ് ( 32 ) കേസ് . കാസർക്കോട് ജില്ലയിൽ എസ്.ഐയാണ് നസീബ് . 2020 സപ്തംബറിലാണ് ഫാത്തിമത്ത് ഷിഫയും നസീബും വിവാഹിതരായത് . വിവാഹശേഷം കൂടുതൽ സ്ത്രീധനംആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി . എസ്.ഐയുടെ ബന്ധുക്കളായജമീല , സജി , മുഫിദ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: