അഴീക്കോട് വീടിന് നേരെ അക്രമം ; ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു

വളപട്ടണം : വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ രണ്ട് ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർക്കുകയും ചെയ്തു . അഴീക്കോട് കപ്പിക്കുണ്ടിലെ അജിൽ അശോകന്റെ ( 40 ) വീടിന് നേരെയാണ് അക്രമം നടന്നത് . ഇന്നലെ രാത്രി 10.30 ഓടെ അപ്പു എന്ന് വിളിപ്പേരുള്ള ഒരാൾ വീട്ടിൽ അതിക്രമിച്ചുകയറി ജനൽ ചില്ലുകൾ അടി ച്ചുതകർക്കുകയും കെ.എൽ. 13 എക്സ് 1485 ഓട്ടോറിക്ഷയുടെ ചില്ല് തകർക്കുകയുമായിരുന്നു . അജിലിനെ അക്രമിക്കാൻ ശ്രമിക്കുകയും തടയാൻ ചെന്ന ഭാര്യയെ മർദിക്കുകയും ചെയ്തു . നേരത്തെ അജിലിന്റെ വീടിന് മുന്നിൽ അപ്പു ബൈക്ക് റൈസാക്കി ശബ്ദശല്യം സൃഷ്ടിച്ചതിനെ അജിൽ ചോദ്യംചെയ്തിരുന്നു . ഈ വിരോധമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: