സയ്യിദ്​ ഹാമിദ്​ കോയമ്മ തങ്ങൾ ദുബൈയിൽ നിര്യാതനായി

 ദുബൈ: സുന്നി നേതാവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) നിര്യാതനായി. ചൊവ്വാഴ്​ച വൈകീട്ട് ദുബൈ കിസൈസ്​ ആസ്​റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം.

ദുബൈ സുന്നി സെൻറർ പ്രസിഡൻറ്​, അസോസിയേഷൻ ഓഫ്​ ഇന്ത്യൻ മുസ്​ലിം (എയിം) പ്രസിഡൻറ്​, യു.എ.ഇ സുന്നി കൗൺസിൽ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിക്കുകയായിരുന്നു. കണ്ണൂർ പാപ്പിനിശേരി സ്വദേശിയാണ്​. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: