കൊട്ടിയൂർ വൈശാഖോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി.

പേരാവൂർ:കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ‘ദൈവത്തെ കാണൽ’ ചടങ്ങ്   മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കൊട്ടിയൂർ തൃച്ചെറുമന്ന യാഗോത്സവസ്ഥാനികരായ ഒറ്റപ്പിലാന്റെ  നേതൃത്വത്തിൽ  രാവിലെ 10 മണിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഒറ്റപ്പിലാൻ സ്ഥാനീകനായ മനങ്ങാടൻ കേളപ്പൻ സഹോദരൻ മനങ്ങാടൻ ചന്ദ്രൻ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. സ്ഥാനികർ ദേഹശുദ്ധിവരുത്തി പൊടിക്കളം വൃത്തിയാക്കി നാക്കിലയിൽ അവിലും പഴവും ശർക്കരയും തേങ്ങാ പൂളും നിവേദിച്ചു.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങാണ് ദൈവത്തെ കാണൽ.കൊട്ടിയൂർ ക്ഷേത്ര പരാമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ,ആക്കൽ ദാമോദരൻ നായർ,  കൊട്ടിയൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് ചടങ്ങ് നടത്തിയത്.പത്തിൽ താഴെ ഭക്തജനങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: