മൊബൈൽ ഷോപ്പിൽ മോഷണം,ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

പേരാവൂർ:കൊട്ടിയൂർ നീണ്ടു നോക്കി ടൗണിലെ ഗ്രീൻവാലി മൊബൈൽ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. മൊബൈൽ ഷോപ്പിന്റെ മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഫോണുകളുടെ ഒഴിഞ്ഞ കവറുകൾ മണത്ത ശേഷം നായ കടയുടെ പുറകുവശത്തേക്ക് പോയി. അവിടെ നിന്ന് പാലുകാച്ചി റോഡിന് സമീപത്ത് എത്തി തിരിഞ്ഞ് ബാവലിപ്പുഴയിൽ ഇറങ്ങി കുറച്ച് മുന്നോട്ട് പോയി നിന്നു.നീണ്ടു നോക്കി സ്വദേശി ലാലു അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും 2000 രൂപ വില വരുന്ന അഞ്ചിലധികം മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പെൻഡ്രൈവുകളും 5000 ത്തിലധികം രൂപയും ആണ് നഷ്ട്ടപ്പെട്ടത്. കണ്ണൂരിൽ  നിന്ന് ട്രാക് ഡോഗ് ഹണ്ടർ, ഡോഗ് സ്‌ക്വാഡ് എ എസ് ഐ പി.വി ബാബുരാജ്, പി.പി ശ്യാം മോഹൻ, കേളകം എസ് ഐ വിജയൻ ,എ എസ് ഐ സുനിൽ വളയങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മൊബൈൽ ഷോപ്പിന് സമീപത്തെ സി സി ടി വി പരിശോധിച്ചതിൽ  രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

നീണ്ടുനോക്കി പാലത്തിനു സമീപം ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: