പരിയാരം ആയുർവേദ കോളേജിൽ ആയുർ രക്ഷാ ക്ലിനിക്ക് സജീവമാകുന്നു.

0
പരിയാരം:കോവിഡ് തീവ്രമായി പടരുന്ന സാഹചര്യത്തിലും മഹാമാരിക്കെതിരെ പല തലങ്ങളിലായുള്ള  ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്
പരിയാരം ഗവ. ആയുർവേദ കോളേജ്.
ഏതാനും മാസങ്ങൾക്കു മുമ്പുവരെ ആശുപത്രിയോടനുബന്ധിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തിച്ചിരുന്നുവെങ്കിലും നിലവിൽ എല്ലാ വിധ രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സ പുനരാരംഭിച്ചിട്ടുണ്ട്. അതോടൊപ്പമാണ്
രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകി കൊണ്ട് വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാസ്ഥ്യം( 60 വയസ്സിൽ  താഴെയു ള്ളവർക്കുള്ള കോവിഡ്  രോഗപ്രതിരോധ പദ്ധതി ) ,സുഖായുഷ്യം(കോവിഡ്  പശ്ചാത്തലത്തിലുള്ള  പ്രത്യേക  വൃദ്ധജനാരോഗ്യ  പരിപാലന പദ്ധതി ),അമൃതം ( ക്വാറന്റൈനിലുള്ളവർക്കുള്ള രോഗപ്രതിരോധ പദ്ധതി ), പുനർജ്ജനി (കോവിഡ് ബാധിച്ചു  ഭേദമായവരിൽ ആരോഗ്യ  പുനസ്ഥാപനത്തിന് വേണ്ടിയുള്ള   പദ്ധതി ) എന്നിവ ആയുർ രക്ഷാ ക്ലിനിക്കിനു കീഴിൽ സജീവമാണ്.
കോവിഡ് മുക്തർക്കുള്ള പ്രത്യേക ചികിത്സാ പദ്ധതിയായ പുനർജ്ജനിയുടെ ഗവേഷണ ക്ലിനിക്കിൽ നിരവധി പേർ എത്താൻ തുടങ്ങി.
കോവിഡ് മാറിയ ശേഷം വ്യത്യസ്ത ശരീരാവയവങ്ങളുമായി ബന്ധപ്പെട്ട് പലർക്കുമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റ് രോഗങ്ങളുടെ തീവ്രത ലഘൂകരിക്കാനും ഉള്ള ചികിത്സകളാണ് ഇവിടെ നൽകി വരുന്നത്.
കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് വിട്ടുമാറിയവർക്കുപോലും ക്ഷീണം, നടക്കുമ്പോൾ കിതപ്പ്, ശ്വാസതടസ്സം, ദഹനക്കേട്, ഉറക്കക്കുറവ്, കൈകാൽ വേദന, തരിപ്പ്, മാനസികാസ്വാസ്ഥ്യങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നിലനില്ക്കുന്നതായി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെൻ്റ് നടപ്പാക്കിയ കോവിഡ് മുക്തർക്കുള്ള ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് ‘പുനർജ്ജനി’ മൾട്ടി സ്പെഷ്യാൽട്ടി ക്ലിനിക്ക്  ആരംഭിച്ചത്. ജില്ലയിലെ ഡിസ്പെൻസറികളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന രോഗികളെയും വിദഗ്ധ ചികിത്സകൾക്ക് വിധേയരാക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പദ്ധതിയായ ആയുർ രക്ഷാ ക്ലിനിക്കിനോടുബന്ധിച്ച്
രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പുനർജ്ജനി ഒ.പി.യും പ്രവർത്തിക്കുന്നതായിരിക്കുന്നുണ്ട്. സ്ത്രീ രോഗ, ബാല രോഗ, നേത്രരോഗ, മർമ്മ രോഗ തുടങ്ങിയ സ്പെഷ്യാൽട്ടി വിഭാഗങ്ങളിൽ പ്രത്യേക ചികിത്സ ആവശ്യമായവരെ അതാതു വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്.
സർക്കാറിൻ്റെ പ്രത്യേക ഉത്തരവിനു ശേഷം കോവിഡ് രോഗികൾക്കുള്ള പ്രത്യേക ഔഷധങ്ങളും ഇപ്പോൾ സൗജന്യമായി നൽകി വരുന്നുണ്ട്. ഈ സൗകര്യം പരമാവധി ജനങ്ങൾ ഉപയോഗ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading