കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊറ്റി, പുഞ്ചക്കാട്, പുന്നക്കടവ്, കുറുങ്കടവ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴക്കേക്കര, നോര്‍ത്ത് മലബാര്‍ പ്രസ്, പൊലീസ് കോളനി, ചാലക്കുന്ന് ഗുരുമഠം, ചാല വെസ്റ്റ്, സ്‌ക്വയര്‍ ഫീറ്റ് വില്ല, എലീന അപ്പാര്‍ട്ട്‌മെന്റ്, മിസ്സി വില്ല, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്, മനയത്ത്മൂല എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നച്ചേരി, അലക്കാട് വലിയ പള്ളി, ആലക്കാട് ചെറിയ പള്ളി, ഊരടി, ഏഴും വയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളച്ചാല്‍, കണ്ണാടിപ്പള്ളി, വൈ എം സി എ, ജുമായത് പള്ളി, കക്കാടപ്പുറം, വെങ്ങര ഐ ടി സി, വെങ്ങര ഗേറ്റ്, സാഗര്‍, റെയില്‍വേ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ  ഡയമണ്ട് പെയ്ന്റ്, പന്നിയോട്ട്, വട്ടപ്പൊയില്‍ കനാല്‍, കരിയില്‍ കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ ഏഴ്  മുതല്‍ 10 മണി വരെയും തക്കാളിപ്പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ  10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും പുറവൂര്‍, ടിപ് ടോപ്പ്, ചങ്ങലാട്ട്, വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം കരിന്തടം  ക്രഷര്‍, ഫോം എക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: