വിസ തട്ടിപ്പടക്കം നിരവധി വൻ തട്ടിപ്പ് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

വിസ തട്ടിപ്പടക്കം നിരവധി വൻ തട്ടിപ്പ് കേസുകളിലെ പിടികിട്ടാപ്പുള്ളിയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ വളപട്ടണം മന്ന സ്വദേശി മുഹമ്മദ് താഹയെയാണ് റൂറൽ എസ് പി നവനീത് ശർമ ഐപിഎസിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. 10 വർഷത്തോളം ഒളിവിലായിരുന്ന ഇയാളെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്. തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ്, ഇരിട്ടി, മട്ടന്നൂർ,കണ്ണൂർ ടൗൺ, തലശ്ശേരി, കാസർഗോഡ്, കോഴിക്കോട്, വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ് പിടിയിലായ മുഹമ്മദ് താഹ. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. വിസ തട്ടിപ്പ് അടക്കം വിവിധതരം തട്ടിപ്പുകളാണ് ഇയാൾ നടത്തിവന്നത്. കോവിഡ് കാലത്ത് വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഡ്രൈവർമാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഏർപ്പാടിലേക്ക് ഇയാൾ മാറി. തളിപ്പറമ്പിൽ നിന്ന് ചികിത്സക്കെന്ന പേരിൽ എകെജി ആശുപത്രിയിലേക്ക് ഓട്ടോ ട്രിപ്പ്‌ വിളിച്ചു ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന 6000 രൂപ തട്ടിയെടുത്ത കേസും ഇയാൾക്കെതിരെയുണ്ട്. ആംബുലൻസ് ഡ്രൈവറെ പറ്റിച്ചു പോലും ഇയാൾ പണം കവർന്നിട്ടുണ്ട്. കോഴിക്കോടെ ഭാര്യ വീട്ടിലോ സ്വന്തം വീട്ടിലോ താമസിക്കാതെ ലോഡ്ജുകളിൽ മാറിമാറി ആർഭാടാ ജീവിതത്തിലായിരുന്നു ഇയാൾ.പയ്യന്നൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് എം.സി പ്രമോദ്, എസ്‌ഐ അഭിലാഷ് കെസി,, എഎസ്ഐ എ.ജി അബ്ദുൾ റൗഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: