കമ്പിൽ ടൗണിൽ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

കമ്പിൽ: കമ്പിൽ ടൗണിൽ എ.പിസ്റ്റോറിനു മുന്നിൽ കാറിടിച്ച് ഹോട്ടൽ തൊഴിലാളിയായ വഴിയാത്രക്കാരന് പരിക്കേറ്റു കമ്പിൽ പാട്ടയത്തുള്ള രാകേഷിനാണ് പരിക്കേറ്റത്. റോഡ്‌ സൈഡിലൂടെ നടന്ന് പോകുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വന്ന മലപ്പട്ടം സ്വദേശി മധുസൂദനൻ ഓടിച്ചു വന്ന KL 59 B 341 ആൾട്ടോക്കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ദൃക്സാക്ഷികൾ അറിയിച്ചു, ഇടിയുടെ ആഘാതത്തിൽ രാകേഷിൻ്റെ കാലിന് സാരമായി പരുക്കേറ്റു, കാറിൻ്റെ മുൻവശവും ഗ്ലാസും തകർന്നു. ഉടൻ തന്നെ നാട്ടുകാർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: