ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

മമ്പറം: വേങ്ങാട് ഇരുപതുകാരി സുശീല ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വേങ്ങാട് കുരിയോടെ മഞ്ജുഷാലയത്തിൽ മഞ്ജുനാഥി(23)നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റുചെയ്തത്. മകളുടെ മരണത്തിൽ സംശയമുണ്ടെന്നുകാണിച്ച് സുശീലയുടെ ബന്ധുക്കളും നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അറസ്റ്റ്. കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

ശനിയാഴ്ച അപസ്മാരമുണ്ടായെന്ന് പറഞ്ഞ് സുശീലയെ താനും ബന്ധുക്കളും ചേർന്ന് സ്വന്തം വാഹനത്തിൽ ആസ്പത്രിയിലെത്തിക്കുകയും അവിടെവെച്ച് മരിക്കുകയും ചെയ്തുവെന്നാണ് മഞ്ജുനാഥ് പോലീസിന് നൽകിയ മൊഴി.

മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്താനായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യുവതിയുടെ മരണം സംബന്ധിച്ച കാരണത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്ന് സി.ഐ. എം.സുനിൽകുമാർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: