എക്സൈസ് സംഘം ചാരായം പിടികൂടി

പിണറായി : കൊറോണ (കോവിഡ്- 19) ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ്‌ വ്യാജമദ്യവേട്ട കർശനമാക്കി. ഇതിൻ്റെ ഭാഗമായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നസീർ ബി യും പാർട്ടിയും പറമ്പായി തയ്യുള്ളതിൽ താഴെനിന്നും 3 ലിറ്റർ ചാരായം കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ, ബിജേഷ് എം, ശരത്ത് പി കെ, എന്നിവരും ഉണ്ടായിരുന്നു.

1 thought on “എക്സൈസ് സംഘം ചാരായം പിടികൂടി

  1. ഇതിന്റെ പിന്നിൽ ആരു?… ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ… ഇല്ലെങ്കിൽ ആരു ഇത് കാണിച്ചു കൊടുത്തു? അടുത്തുതുള്ളവർ പോലും അറിയാത്ത ഒരു വാർത്ത

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: