പുതിയതെരുവിൽ കർശന നിയന്ത്രണം; കടകൾ തുറക്കില്ല, നാളെ മുതൽ ഹോം ഡെലിവറി മാത്രം

നാളെ മുതൽ പുതിയതെരു ടൗണിൽ (മാർക്കറ്റ് ഉൾപ്പെടെ) അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ള കടകളിൽ കച്ചവടം അനുവദിക്കുന്നതല്ലെന്ന് വളപട്ടണം പൊലീസ്‌ അറിയിച്ചു. സധനങ്ങൾ ആവശ്യമുള്ളവർ പഞ്ചായത്തിന്റെ കോൾ സെന്ററിൽ വിളിക്കണമെന്നും ഹോം ഡെലിവെറിക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാവിലെ 7  മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ഹോം ഡെലിവറിക്കാവശ്യമായ സാധങ്ങൾ വിതരണം ചെയ്യുന്നതിന് മാത്രം പുതിയതെരു ടൗണിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ഹോം ഡെലിവറി ആയി മാത്രമേ വില്‍പ്പന പാടുള്ളൂ. പഞ്ചായത്ത്  പരിധിയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും തുറക്കാം. പുതിയതെരു മാർക്കറ്റിനകത്തെ ചരക്കിറക്ക് രാവിലെ 8:30 ഓടെ പൂർത്തീകരിക്കണം. ഹോം ഡെലിവറിയിലൂടെ നിത്യോപയോഗ സാധനങ്ങൾ വീടുകളിലേക്ക് എത്തിച്ച് കിട്ടുന്നതിന് പഞ്ചായത്ത് ഒരുക്കിയ കാൾ സെൻററിൽ ബന്ധപ്പെടാം. 9846786978, 9846905976 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: